Posts

കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

Image
എരിയപ്പാടി: (www.kasargodvartha.com 05.01.2019) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് എരിയപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടന്നത്. പ്രൗഡഗംഭീരമായ സദസ്സിലേക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മനുഷ്യവലയം തീര്‍ത്ത് ആനയിച്ചു. ഏതൊരു സദുദ്യമത്തിനിറങ്ങുമ്പോഴും ആക്ഷേപങ്ങളും പാരവെപ്പുകളും സ്വാഭാവികമാണെന്നും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഇതിനേക്കാള്‍ ഭംഗിയായി പരിപാടി നടത്താന്‍ കിംഗ്സ്റ്റാറിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ലോകത്ത് പെണ്ണിന് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാം. മറ്റു പല മതങ്ങളിലും സ്ത്രീകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ പല മതങ്ങളിലുമുണ്ട്. ഇസ്ലാം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് അവരുടെ പരിശുദ്ധിയും പ്രൗഡിയും കാത്തു സൂക്ഷിക്കുന്നതിന് വേണ...

കിംഗ് കാനോത്ത് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച

Image
KING KANOTH അറിയിപ്പ് എരിയപ്പാടി: (www.kingstareriyapady.com) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കിംഗ് കാനോത്ത് സമൂഹവിവാഹത്തിന്റെ മുന്നോടിയായി വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുന്നു. 17.12.2018 തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രി 8.30 ന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ കിംഗ് കാനോത്തിന്റെ ഇതുവരെയുള്ള സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. Keywords:  Kingstar Eriyapady, king Kanoth, Charity, meeting, Convention, Eriyapady, Social Wedding, Notification, Information, Program Committee, King Kanoth convention on Monday night 

ഡി ഡിവിഷന്‍ ലീഗ് മാച്ച്: ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടിക്ക് തകര്‍പ്പന്‍ ജയം

Image
വിദ്യാനഗര്‍: കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ലീഗില്‍ ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടി. രണ്ട് വിക്കറ്റിനാണ് കിംഗ്സ്റ്റാറിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒലിവ് ബംബ്രാണ 21 ഓവറില്‍ എട്ട് വിക്കറ്റ് നഷടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ്്റ്റാര്‍ എരിയപ്പാടിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിസാമും (43) ഖലീലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പും വാലറ്റത്തില്‍ അസ്‌കര്‍ അലിയുടെയും മഷൂഖിന്റെയും പ്രകടനവുമാണ് വിജയത്തിലെത്തിച്ചത്. അസ്‌കര്‍ ഹാട്രിക് സിക്‌സറടക്കം ഒമ്പത് പന്തില്‍ 21 ഉം മഷൂഖ് അഞ്ച് പന്തില്‍ 13ഉം റണ്‍സ് നേടി. രണ്ട് വിക്കറ്റും എട്ട് പന്തുകളും ബാക്കിയിരിക്കെയായിരുന്നു ജയം. ഖലീല്‍ നാല് വിക്കറ്റുകളും 41 റണ്‍സും നേടി. Keywords:  Cricket, Sports, Winners, Kingstar Eriyapady, Kasargod, Kingstar Eriyapady beats Olive Bambrana, Kasargod Cricket Association < !- START disable copy paste -->

ഡിഗ്രിയുണ്ടോ? 60,000 രൂപ വരെ സ്റ്റാര്‍ട്ടിംഗ് സാലറിയില്‍ സര്‍ക്കാര്‍ ജോലി

Image
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2018 വര്‍ഷത്തേക്കുള്ള കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സാമിന് (SSC CGL 2018) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും ചലാന്‍ അടയ്ക്കാനുമുള്ള അവസാന തിയതി ജൂണ്‍ 4. മെയ് 5 മുതല്‍ എസ് എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നതപോസ്റ്റ് ആണ് നിങ്ങളെ കാത്തിരിക്കുന്നത്. നമ്മള്‍ പലരും പി എസ് സി നടത്തുന്ന പരീക്ഷകള്‍ എഴുതാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്നുകേള്‍ക്കുമ്പോള്‍ വലിയ സംഭവം ആണെന്ന് കരുതി ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പി എസ് സി പോലെ തന്നെയാണ് എസ് എസ് സിയും. ഇത്തവണ 15,000 ല്‍ അധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.. 2017 ല്‍ CGL പരീക്ഷ എഴുതാന്‍ വളരെ കുറച്ച് മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. SSC CGL 2018 ന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ * ഇന്‍കം ടാക്‌സ് ഓഫീസര്‍, കസ്റ്റംസ് ഓഫീസര്‍, CBI ഇന്‍സ്‌പെക്ടര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) ഇന്‍സ്‌പെക്ടര്‍, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകള്‍ എന...

തണ്ടും തടിയും ആവശ്യത്തിന് എല്ലാവർക്കുമുണ്ട്, എന്നാലതൊന്ന് ഉപയോഗപ്പെടുത്തിക്കൂടെ? പോലീസാകാം, ശമ്പളം തടക്കത്തിൽ തന്നെ 25,000

(www.kingstareriyapady.com 24.01.2018) തണ്ടും തടിയും ആവശ്യത്തിന് എല്ലാവർക്കുമുണ്ട്, എന്നാലതൊന്ന് ഉപയോഗപ്പെടുത്തിക്കൂടെ? ഒരു പോലീസുകാരന് നാട്ടിലുള്ള വിലയും സ്വാധീനവും ചെറുതല്ല. പോലീസ് കോൺസ്റ...

കിംഗ്സ്റ്റാര്‍ സോക്കര്‍ ലീഗ് സീസണ്‍ 3

Image
(www.kingstareriyapady.com) കിംഗ്സ്റ്റാര്‍ സോക്കര്‍ ലീഗ് സീസണ്‍ 3 ഡിസംബര്‍ 16 ന് ശനിയാഴ്ച രാത്രി കിംഗ്സ്റ്റാര്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പവര്‍ ഗണ്ണേഴ്‌സ്, ഡ്രീം കില്ലേഴ്‌സ്, കിംഗ്‌സ് യുണൈറ്റഡ്, മിറാക്കിള്‍ ഷൂട്ടേഴ്‌സ് എന്നീ ടീമുകള്‍ സോക്കര്‍ ലീഗില്‍ മാറ്റുരയ്ക്കും. Keywords:  Kingstar Eriyapady, Sports, Eriyapady, Kasargod, Football, Soccer League, Kingstar Soccer League season 3,

വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒറ്റയാള്‍ പോരാട്ടവുമായി ധോണിക്ക് അര്‍ധ സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പതറുന്നു, ആദ്യ 5 പേര്‍ ചെര്‍ന്ന് എടുത്തത് 13 റണ്‍സ്‌

Image
Click Here for LIVE Score (kingstareriyapady.com) ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പതറുന്നു. വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒറ്റയാള്‍ പോരാട്ടവുമായി ധോണി അര്‍ധ സെഞ്ച്വറിയിലേക്ക്. ഇന്ത്യന്‍ നിരയിലെ ആദ്യ 5 പേര്‍ ചെര്‍ന്ന് എടുത്തത് വെറും 13 റണ്‍സ്. ധര്‍മശാലയിലാണ് മത്സരം. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. Keywords:  India, Cricket, Sports, Dhoni, Srilanka, World, Dharmashala, Dhoni show.