About Us

കിംഗ്സ്റ്റാര്‍ എരിയപ്പാടി

1998ല്‍ എരിയപ്പാടിയിലെ യുവ പ്രതിഭകളുടെ പരിശ്രമത്തോടെ രൂപീകൃതമായി. പിന്നീട് കലാ-കായിക-സാംസ്‌കാരിക മേഖലയില്‍ എരിയപ്പാടിയുടെ മുഖമുദ്രയായി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മാറി. 1998ല്‍ കേവലം 21 പേരെവെച്ച് സ്ഥാപിതമായ ക്ലബ്ബ് ഇന്ന് 300ലേറെ സജീവ മെമ്പര്‍മാരുമായി സേവനപാതയിലൂടെ 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

എന്നും എരിയപ്പാടിയുടെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിച്ച കിംഗ്സ്റ്റാര്‍ സ്ഥാപിത വര്‍ഷംതൊട്ട് ഇന്നുവരെ എരിയപ്പാടിയിലെ നല്ലവരായ നാട്ടുകാരുടെയും പ്രവാസികളുടെയും പൂര്‍ണ്ണ പിന്തുണയോടെ പ്രവര്‍ത്തന പാതയില്‍ ഒരു കോട്ടവും തട്ടാതെ മുന്നേറിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി എരിയപ്പാടി എന്ന കൊച്ചു ഗ്രാത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ് എരിയപ്പാടിയുടെ വികസനത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന, നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളിലൊന്നായ കിംഗ്സ്റ്റാര്‍ എരിയപ്പാടി ജീവകാരുണ്യരംഗത്ത് നിസ്തൂലമാര്‍ന്ന സേവനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാട്ടിലെയും ജി.സി.സി.യിലേയും സുമനസ്സുകളുടെ സഹായത്തോടെ ഭവന നിര്‍മ്മാണ പദ്ധതി, വിവാഹ-ചികിത്സ-വിദ്യാഭ്യാസ ധനസഹായം, ദുരിതാശ്വാസനിധി തുടങ്ങി നിരവധി കാരുണ്യ പദ്ധതികളുമായാണ് കിംഗ്സ്റ്റാര്‍ എരിയപ്പാടിയുടെ മുന്നോട്ടുള്ള പ്രയാണം.

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്