Posts

Showing posts with the label Cricket

ഡി ഡിവിഷന്‍ ലീഗ് മാച്ച്: ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടിക്ക് തകര്‍പ്പന്‍ ജയം

Image
വിദ്യാനഗര്‍: കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ലീഗില്‍ ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടി. രണ്ട് വിക്കറ്റിനാണ് കിംഗ്സ്റ്റാറിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒലിവ് ബംബ്രാണ 21 ഓവറില്‍ എട്ട് വിക്കറ്റ് നഷടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ്്റ്റാര്‍ എരിയപ്പാടിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിസാമും (43) ഖലീലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പും വാലറ്റത്തില്‍ അസ്‌കര്‍ അലിയുടെയും മഷൂഖിന്റെയും പ്രകടനവുമാണ് വിജയത്തിലെത്തിച്ചത്. അസ്‌കര്‍ ഹാട്രിക് സിക്‌സറടക്കം ഒമ്പത് പന്തില്‍ 21 ഉം മഷൂഖ് അഞ്ച് പന്തില്‍ 13ഉം റണ്‍സ് നേടി. രണ്ട് വിക്കറ്റും എട്ട് പന്തുകളും ബാക്കിയിരിക്കെയായിരുന്നു ജയം. ഖലീല്‍ നാല് വിക്കറ്റുകളും 41 റണ്‍സും നേടി. Keywords:  Cricket, Sports, Winners, Kingstar Eriyapady, Kasargod, Kingstar Eriyapady beats Olive Bambrana, Kasargod Cricket Association < !- START disable copy paste -->

വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒറ്റയാള്‍ പോരാട്ടവുമായി ധോണിക്ക് അര്‍ധ സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പതറുന്നു, ആദ്യ 5 പേര്‍ ചെര്‍ന്ന് എടുത്തത് 13 റണ്‍സ്‌

Image
Click Here for LIVE Score (kingstareriyapady.com) ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പതറുന്നു. വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒറ്റയാള്‍ പോരാട്ടവുമായി ധോണി അര്‍ധ സെഞ്ച്വറിയിലേക്ക്. ഇന്ത്യന്‍ നിരയിലെ ആദ്യ 5 പേര്‍ ചെര്‍ന്ന് എടുത്തത് വെറും 13 റണ്‍സ്. ധര്‍മശാലയിലാണ് മത്സരം. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. Keywords:  India, Cricket, Sports, Dhoni, Srilanka, World, Dharmashala, Dhoni show.

ജില്ലാ ക്രിക്കറ്റ് ലീഗ്: ലേസിയത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗസ്റ്റാറിന് മിന്നും ജയം

Image
വിദ്യാനഗര്‍: (www.kingstareriyapady.com) തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ലേസിയത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ്റ്റാര്‍ എരിയപ്പാടിക്ക് മിന്നുംജയം. ആദ്യം ബാറ്റ് ചെയ്ത ലേസിയത്ത് 124 ല്‍ എല്ലാവരും പുറത്തായി. കിംഗ്സ്റ്റാറിന് വേണ്ടി ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് എടുത്തു. പാച്ചു നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റും റിയാസ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരുവിക്കറ്റും നിഷാം മൂന്ന് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ്റ്റാര്‍ എരിയപ്പാടി സൈപ്പു (41), ഖാലിദ് (25), ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എ (25) എന്നിവരുടെ മികവില്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സിദ്ദീഖ് വൈ എ ആണ് കളിയിലെ താരം. Keywords:  Kerala, Cricket, Winners, Kasargod, Sports, Kingstar Eriyapady, Dist. Cricket League: Kingstar Eriyapady beats Lesiyath 

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

Image
എരിയപ്പാടി:  (www.k ingstareriyappady.blogspot.in)  കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിക്ക് കാസര്‍കോട് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക്  യോഗ്യത ലഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നവംബര്‍ 4 ന് 8.30 ന് ബാച്ചിലേഴ്‌സ് പുത്തൂരുമായിട്ടാണ് കിംഗ്സ്റ്റാറിന്റെ ആദ്യ മത്സരം. കിംഗസ്റ്റാര്‍ എരിയപ്പാടിയുടെ മറ്റു മത്സരങ്ങള്‍ Keywords:  Kingstar Eriyappady qualified to D Division cricket league, Kerala, Sports, Cricket, 

അണ്ടര്‍ 19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് അണ്ടര്‍ 19 കേരളാ ക്രിക്കറ്റ് ടീമില്‍

Image
കാസറഗോഡ്: (www.kingstareriyappady.blogspot.in) കാസറഗോഡ് അണ്ടര്‍ 19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയിലെ ഗുണ്ടൂരില്‍ വെച്ച് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഇന്റര്‍ സ്‌റ്റേറ്റ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളാ ടീമിലേക്കാണ് ദിവ്യ ഗണേഷ് തിരഞ്ഞെടുക്കപ്പെട്ടത്. ദിവ്യ ഗണേഷിനെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. Keywords:  Kerala, Cricket, Sports, Women Cricket, Kerala Team.

കാസര്‍കോട് ബ്ലോക്ക് കേരളോത്സവം: ക്രിക്കറ്റില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാര്‍

Image
www.kingstareriyapady.blogspot.in 03.12.2016) കാസര്‍കോട് ബ്ലോക്ക് തല കേരളോത്സവ ക്രിക്കറ്റ് മത്സരത്തില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാരായി. ഫൈനലില്‍ ചെമ്മനാട് പഞ്ചായത്തിന് വേണ്ടിയിറങ്ങിയ യുണൈറ്റഡ് പരവനടുക്കത്തെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിംഗ്സ്റ്റാര്‍ കിരീടം ചൂടിയത്. ഉളുവാര്‍ അഡ്വ. മുഹമ്മദ് ബത്തേരി മിനിസ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാസര്‍കോട് ബ്ലോക്കില്‍ നിന്നും ചെങ്കള, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകള്‍ മത്സരിക്കാനെത്തി. ചെങ്കള പഞ്ചായത്ത് കേരളോത്സവത്തില്‍ 44 ഓളം ടീമുകള്‍ മാറ്റുരച്ച ആവേശകരമായ ക്രിക്കറ്റ് മത്സരത്തില്‍ ഫൈനലില്‍ ഹൈവേ പാണലത്തെ തകര്‍ത്ത് കിംഗ്സ്റ്റാര്‍ ബ്ലോക്ക്തല മത്സരത്തിന് യോഗ്യത നേടുകയായിരുന്നു. ബ്ലോക്ക്തല ജയത്തോടെ ചെങ്കള പഞ്ചായത്ത് ജില്ലാതലത്തിലേക്ക് യോഗ്യത നേടി. Related:   കാസര്‍കോട് ബ്ലോക്ക് കേ രളോത്സവം: ക്രിക്കറ്റില്‍ ചെങ്കള പഞ്ചായത്ത് ചാമ്പ്യന്മാര്‍   കാസര്‍കോട്: കേരളോത്സവത്തിലെ കാസര്‍കോട് ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തില്‍ ചെങ്കള പഞ്ചായത്...

കിംഗ്‌സ്റ്റാര്‍ പ്രീമിയര്‍ ലീഗ്-08

Image
കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ദൃശ്യങ്ങള്‍ Keywords: Kingstar Eriyapady, Premier League, Kasargod, Sports, Cricket, Club