Posts

Showing posts with the label Wedding

കൈത്താങ്ങായി കിംഗ്സ്റ്റാര്‍ എരിയപ്പാടി; നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് ധനസഹായം നല്‍കി

Image
എരിയപ്പാടി: (16.05.2017 Tuesday) ആശ്രിതര്‍ക്ക് കൈത്താങ്ങായി വീണ്ടും കിംഗ്സ്റ്റാര്‍ എരിയപ്പാടി. നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തുക ജിസിസി വൈസ് പ്രസിഡന്റ് മഹ് മൂദ് മളിയില്‍, ജിസിസി അംഗം സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്ന് കിംഗ്സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ ബഷീര്‍ എ, മുഹമ്മദ്കുഞ്ഞി, റാസി, മണി, പാച്ചു തുടങ്ങിയവര്‍ സംബന്ധിച്ചു. ചാരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന, നാടിന്റെ സാംസ്‌കാരിക രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹം, വിദ്യാഭ്യാസം, വീട്, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. Kingstar Eriyapady, Kingstar GCC, Charity, Wedding, Financial Assistance, 

'കിംഗ് കാനോത്ത് 2018': കിംഗ്സ്റ്റാര്‍ എരിയപ്പാടി സമൂഹവിവാഹവും 20 ാം വാര്‍ഷികവും 2018 ല്‍

Image
കാസര്‍കോട്: (www.kingstareriyapady.blogspot.in) എരിയപ്പാടിയിലെ ജീനകാരുണ്യസാസ്‌കാരിക രംഗത്ത് നിസ്തുലമാര്‍ന്ന സേവനം കാഴ്ച വെച്ച് മുന്നേറുന്ന എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കിംഗ് കാനോത്ത്  2018' സമൂഹവിവാഹം 2018 ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിംഗ്‌സറ്റാര്‍ എരിയപ്പാടിയുടെ 20 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് സമൂഹവിവാഹം സംഘിപ്പിക്കുന്നത്. 1998 ല്‍ സ്ഥാപിതമായ ക്ലബ്ബ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളോളമായി ഗള്‍ഫിലേയും നാട്ടിലെും സുമനസുകളുടെ സഹായ സഹകരണത്തോടെ വിവാഹ ധനസഹാം, ഭവനനിര്‍മാണം, ചികിത്സാവിദ്യാഭ്യാസ ധനസഹായം തുടങ്ങി നിരവധി കാരുണ്യപദ്ധതികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കായികരംഗത്തും മികച്ച പ്രകടനമാണ് കബ്ബ് കാഴ്ച വെച്ചിട്ടുള്ളത്. അത്‌പോലെ ശ്രമാദാന പ്രവര്‍ത്തനങ്ങളിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നു. മികച്ച ശ്രമദാന പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ 'സ്വഛ് ഭാരത് പുരസ്‌കാരം' 2016 ല്‍ ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. വര്‍ഷന്തോറും ക...

നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തുക ജിസിസി വൈസ് പ്രസിഡന്റ് മഹ് മൂദ് മളിയില്‍ കിംഗ്സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. ചാരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന, നാടിന്റെ സാംസ്‌കാരിക രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹം, വിദ്യാഭ്യാസം, വീട്, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. 1998 ല്‍ എരിയപ്പാടിയില്‍ സ്ഥാപിതമായ ക്ലബ്ബ് ഇപ്പോള്‍ 18 വര്‍ഷം പിന്നിടുകയാണ്. Keywords:  Kingstar Eriyapady, Kingstar GCC, Charity, Club, Financial Assistance, Eriyapady, Wedding, Kasargod, 

ഒരു പെണ്‍കുട്ടിക്ക് കൂടി മംഗല്യസാഫല്യം; കിംഗ്സ്റ്റാര്‍ എരിയപ്പാടി വിവാഹധനസഹായം നല്‍കി

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) മാതൃകയായി വീണ്ടും കിംഗ്‌സറ്റാര്‍ എരിയപ്പാടി. ചിരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹ ധനസഹായ നിധിയിലുള്‍പ്പെടുത്തി ഒരു പെണ്‍കുട്ടിക്ക് കൂടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ജിസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മൊയ്തീന്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ജിസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മൊയ്തീന്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റിക്ക് കൈമാറുന്നു Keywords:  Kingstar GCC, Kingstar Eriyapady, Club, Charity, Eriyapady, Kasargod, Wedding, Financial Assistance, Committee, Kingstar Charitable Trust.