'കിംഗ് കാനോത്ത് 2018': കിംഗ്സ്റ്റാര്‍ എരിയപ്പാടി സമൂഹവിവാഹവും 20 ാം വാര്‍ഷികവും 2018 ല്‍
കാസര്‍കോട്: (www.kingstareriyapady.blogspot.in) എരിയപ്പാടിയിലെ ജീനകാരുണ്യസാസ്‌കാരിക രംഗത്ത് നിസ്തുലമാര്‍ന്ന സേവനം കാഴ്ച വെച്ച് മുന്നേറുന്ന എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കിംഗ് കാനോത്ത് 2018' സമൂഹവിവാഹം 2018 ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിംഗ്‌സറ്റാര്‍ എരിയപ്പാടിയുടെ 20 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് സമൂഹവിവാഹം സംഘിപ്പിക്കുന്നത്.
1998 ല്‍ സ്ഥാപിതമായ ക്ലബ്ബ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളോളമായി ഗള്‍ഫിലേയും നാട്ടിലെും സുമനസുകളുടെ സഹായ സഹകരണത്തോടെ വിവാഹ ധനസഹാം, ഭവനനിര്‍മാണം, ചികിത്സാവിദ്യാഭ്യാസ ധനസഹായം തുടങ്ങി നിരവധി കാരുണ്യപദ്ധതികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കായികരംഗത്തും മികച്ച പ്രകടനമാണ് കബ്ബ് കാഴ്ച വെച്ചിട്ടുള്ളത്. അത്‌പോലെ ശ്രമാദാന പ്രവര്‍ത്തനങ്ങളിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നു. മികച്ച ശ്രമദാന പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ 'സ്വഛ് ഭാരത് പുരസ്‌കാരം' 2016 ല്‍ ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. വര്‍ഷന്തോറും ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ ഇനങ്ങളില്‍ ടൂര്‍ണമെന്റും പ്രീമിയര്‍ ലീഗും ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. ഈ വര്‍ഷം ചെലവേറിയ കായിക മത്സരങ്ങളെല്ലാം ഒഴിവാക്കിയാണ് സമൂഹവിവാഹമെന്ന സംരഭവുമായി ക്ലബ്ബ് മുന്നോട്ടുപോകുന്നത്.
രാഷ്ട്രീയമായോ മതജാതി പരമായോ വേര്‍തിരിവില്ലാത്ത ക്ലബ്ബില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും വ്യത്യസ്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഭാരവാഹിത്വത്തിലും അംഗത്വത്തിലും ഒരുപോലെ പരിഗണനയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുക, കൃഷി, പി എസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പ്, ലഹരിവിരുദ്ധ ക്യാമ്പയിന്‍, വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഡവലപ്‌മെന്റ് ക്ലാസ് തുടങ്ങി നിരവധി സേവനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. ഓഫീസില്ലാതെയാണ് ക്ലബ്ബ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ക്ലബ്ബിന് സ്വന്തമായി കെട്ടിടം നിര്‍മിച്ചു. മാര്‍ച്ച് 4 ശനിയാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും. അതോടൊപ്പം കിംഗ്സ്റ്റാര്‍ വോളിബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും.
ആദ്യമായാണ് ഇത്തരമൊരു സമൂഹവിവാഹമെന്ന ആശയത്തിലേക്ക് ക്ലബ്ബ് കമ്മിറ്റി എത്തിച്ചേര്‍ന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാമ്പത്തികം വിലങ്ങുതടിയായി വീട്ടില്‍ കഴിയേണ്ടിവരുന്ന യുവതികളുടെ കല്യാണം നടത്തിക്കൊടുക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കല്യാണ പ്രായമെത്തിയിട്ടും സാമ്പത്തിക പരാധീനതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ആര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിച്ച് ഏറ്റവും അര്‍ഹമായവരെ കണ്ടെത്തും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
'കിംഗ് കാനോത്ത് 2018' വീഴ്ചകളില്ലാതെ വിജയകരമായി സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ ഒരുങ്ങുകയാണ്. നാട്ടിലെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും അകമഴിഞ്ഞ സഹായ സഹകരണത്തോടെയും പിന്തുണയോടെയുമാണ് ഇതുവരെ കാരുണ്യപ്രവര്‍ത്തനങ്ങളും മറ്റും നടത്തിയിട്ടുള്ളത്. ഇത്രയും വലിയ ഒരു പദ്ധതി ഭാരവാഹികളോ പ്രവര്‍ത്തകരോ മാത്രം വിജാരിച്ചാല്‍ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സമൂഹവിവാഹ പദ്ധതിയിലേക്ക് രാഷ്്രടീയ മത സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അകമഴിഞ്ഞ പിന്തുണയും സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നു.
പദ്ധതിയുടെ വിജയത്തിലേക്ക് സഹായങ്ങള്‍ സ്വീകരിക്കുന്നതാണ്. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് എസ് ബി ടി സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.
Account name: KING STAR ARTS AND SPORTS CLUB
ERIYAPPADY, ALAMPADY POST, KASARGOD
Account Number: 00000067373165904
IFSC CODE: SBTR0000880 ( 5th charactor is zero)
കൂടുതല്‍ വിവരങ്ങള്‍ക്ക് 9633459999 (ബഷീര്‍ എ, പ്രസിഡണ്ട്), 9633570916 (മുസ്തഫ, സെക്രട്ടറി), 9895239241 (മുഹമ്മദ് കുഞ്ഞി വൈ എ, ട്രഷറര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് എ ബഷീര്‍, സെക്രട്ടറി ഇ എ മുസ്തഫ, ട്രഷറര്‍ വൈ എ മുഹമ്മദ് കുഞ്ഞി, ജിസിസി രക്ഷാധികാരി വൈ എ ഹനീഫ പൊയക്കര, ജിസിസി സെക്രട്ടറി ഇ എ അബ്ദുല്ല, പി എ മമ്മിണി, എസ് അഷ്‌റഫ്, മഹ് മൂദ് മളിയില്‍ എന്നിവര്‍ സംബന്ധിച്ചു.
Related News: കിംഗ്സ്റ്റാര്‍ എരിയപ്പാടി 20 -ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹവിവാഹം സംഘടിപ്പിക്കും; ഒരുക്കങ്ങള്‍ തുടങ്ങി
Keywords: Kerala, Kasargod, Kingstar Eriyapady, Kingstar GCC, Wedding, Financial Assistance, Eriyapady, Press Meet, Group Wedding, 20th anniversary, Club, Charity,

Comments
Post a Comment