കിംഗ്‌സ്റ്റാര്‍ എരിയപ്പാടി 2017 - 18 വര്‍ഷത്തെ ഭാരവാഹികള്‍
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 201718 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീര്‍ എയും സെക്രട്ടറിയായി മുസ്ഥഫ ഇ എയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജാഫര്‍ ഖാസി ട്രഷറര്‍ ആയി. മറ്റു ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി വൈ എ, അബ്ദുര്‍ റഹ് മാന്‍ പാടി, ഖാദര്‍ വൈ എ (വൈസ് പ്രസിഡന്റുമാര്‍), അന്‍വര്‍, സാബിത്ത്, മുഖ്താര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). അംഗങ്ങള്‍: അസ്‌കര്‍ എസ് എ, താഹിര്‍ ഖാസി, ഫാഹിസ് ഖാസി, ജംഷീര്‍, മുനാസിര്‍ പാടി, ഷരീഫ്, അനസ് മളിയില്‍ കമാലുദ്ദീന്‍, സുഹൈല്‍ ഇ പി, ഖലീല്‍, സാജിദ്, അബു. ഒമ്പത് അംഗ കമ്മിറ്റിയെ കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഞായറാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായുള്ള എരിയപ്പാടി ആലംപാടി റോഡ് വീതി കൂട്ടുന്നതിന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചു. ജിസിസി കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് പ്രവര്‍ത്തകരും സംബന്ധിച്ചു. Keywords: Kingstar Committee, Club, Eriyapady, Kingstar Arts & Sports Club, General body.