നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി

എരിയപ്പാടി: (www.kingstareriyapady.blogspot.in) നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്.

തുക ജിസിസി വൈസ് പ്രസിഡന്റ് മഹ് മൂദ് മളിയില്‍ കിംഗ്സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.

ചാരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന, നാടിന്റെ സാംസ്‌കാരിക രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹം, വിദ്യാഭ്യാസം, വീട്, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. 1998 ല്‍ എരിയപ്പാടിയില്‍ സ്ഥാപിതമായ ക്ലബ്ബ് ഇപ്പോള്‍ 18 വര്‍ഷം പിന്നിടുകയാണ്.

Kingstar Eriyapady, Kingstar GCC, Charity, Club, Financial Assistance, Eriyapady, Wedding, Kasargod,


Keywords: Kingstar Eriyapady, Kingstar GCC, Charity, Club, Financial Assistance, Eriyapady, Wedding, Kasargod, 

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്