ഡി ഡിവിഷന്‍ ലീഗ് മാച്ച്: ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടിക്ക് തകര്‍പ്പന്‍ ജയം

വിദ്യാനഗര്‍: കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ലീഗില്‍ ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടി. രണ്ട് വിക്കറ്റിനാണ് കിംഗ്സ്റ്റാറിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒലിവ് ബംബ്രാണ 21 ഓവറില്‍ എട്ട് വിക്കറ്റ് നഷടത്തില്‍ 137 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ്്റ്റാര്‍ എരിയപ്പാടിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിസാമും (43) ഖലീലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പും വാലറ്റത്തില്‍ അസ്‌കര്‍ അലിയുടെയും മഷൂഖിന്റെയും പ്രകടനവുമാണ് വിജയത്തിലെത്തിച്ചത്. അസ്‌കര്‍ ഹാട്രിക് സിക്‌സറടക്കം ഒമ്പത് പന്തില്‍ 21 ഉം മഷൂഖ് അഞ്ച് പന്തില്‍ 13ഉം റണ്‍സ് നേടി. രണ്ട് വിക്കറ്റും എട്ട് പന്തുകളും ബാക്കിയിരിക്കെയായിരുന്നു ജയം. ഖലീല്‍ നാല് വിക്കറ്റുകളും 41 റണ്‍സും നേടി.

Cricket, Sports, Winners, Kingstar Eriyapady, Kasargod, Kingstar Eriyapady beats Olive Bambrana, Kasargod Cricket Association

Keywords: Cricket, Sports, Winners, Kingstar Eriyapady, Kasargod, Kingstar Eriyapady beats Olive Bambrana, Kasargod Cricket Association

< !- START disable copy paste -->

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്