തണ്ടും തടിയും ആവശ്യത്തിന് എല്ലാവർക്കുമുണ്ട്, എന്നാലതൊന്ന് ഉപയോഗപ്പെടുത്തിക്കൂടെ? പോലീസാകാം, ശമ്പളം തടക്കത്തിൽ തന്നെ 25,000

(www.kingstareriyapady.com 24.01.2018) തണ്ടും തടിയും ആവശ്യത്തിന് എല്ലാവർക്കുമുണ്ട്, എന്നാലതൊന്ന് ഉപയോഗപ്പെടുത്തിക്കൂടെ?

ഒരു പോലീസുകാരന് നാട്ടിലുള്ള വിലയും സ്വാധീനവും ചെറുതല്ല.

പോലീസ് കോൺസ്റ്റബിളിന് ഇപ്പോൾ പി എസ് സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്,
നാട്ടിലും നിങ്ങളുടെ പരിചയത്തിലുമായി ഉള്ള  +2 കഴിഞ്ഞ യുവാക്കളെ കൊണ്ട് ഇന്നു തന്നെ PSC ക്ക് അപേക്ഷിക്കുക.
നിങ്ങളും കൊടുക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും കേരള പി എസ് സി വെബ്സൈറ്റ് സന്ദർശിക്കുക. https://www.keralapsc.gov.in

സർക്കാർ നിയമിച്ച കമ്മീഷനുകളായ  കമ്മീഷനുകളൊക്കെയും  കണ്ടെത്തിയത് പിന്നോക്ക വിഭാഗങ്ങളുടെ ഉദ്യോഗ തലത്തിലെ പ്രാതിനിധ്യം വളരെ കുറവാണെന്നാണ്. അത് കൊണ്ട് തന്നെ സംവരണ സൗകര്യത്തിലുടെ വേഗത്തിൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

+2 പാസ്സായ ശാരീരിക യോഗ്യതയുള്ളവർ നന്നായി മെനക്കെട്ട് പഠിച്ച് കുറച്ച് കായിക പരീശീനവും നടത്തിയാൽ നിയമന സാധ്യത കൂടുതലായുള്ള തസ്തികയാണ് Police കോൺസ്റ്റബിൾ. അപേക്ഷിക്കേണ്ട അവസാന തീയതി 2018 ജനുവരി 31 ആണ്.

നേരത്തെ പത്താം ക്ലാസ് ആയിരുന്നു യോഗ്യത. +2 അടിസ്ഥാന യോഗ്യത വെച്ച് കൊണ്ടുള്ള ആദ്യത്തെ പരീക്ഷയാണിത്. ശാരീരിക യോഗ്യത ആവശ്യമുള്ളതിനാലും വിദ്യാഭ്യാസ യോഗ്യത ഉയർത്തിയതിനാലും
അപേക്ഷകരുടെ എണ്ണം കുറയുകയും, കൂടുതൽ പേരെ ബൾക്കായി നിയമിക്കുന്നതിനാൽ നിയമന സാധ്യത കൂടുകയും ചെയ്യുന്നു

👉 +2 ജയിച്ചവർക്ക് അപേക്ഷിക്കാം. ( ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം).

പ്രായപരിധി: ജനറൽ 18-26, ഒബിസി 18-29

👉 തുടക്കത്തിൽ തന്നെ 25, 000 രൂപ ശമ്പളം ലഭിക്കുന്നു

👉 നമ്മൾ അപേക്ഷ കൊടുക്കുന്നതോടൊപ്പം നമ്മുടെ പരമാവധി കൂട്ടുകാരെയും ബന്ധപ്പെട്ടവരേയും അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.

അവസാന നിമിഷത്തേക്ക് നീട്ടിവെക്കാതെ നമുക്കൊന്നായി ഇന്ന് തന്നെ ഇതിനായി മുന്നിട്ടിറങ്ങാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും കേരള പി എസ് സി വെബ്സൈറ്റ് സന്ദർശിക്കുക. https://www.keralapsc.gov.in

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്