ഡിഗ്രിയുണ്ടോ? 60,000 രൂപ വരെ സ്റ്റാര്‍ട്ടിംഗ് സാലറിയില്‍ സര്‍ക്കാര്‍ ജോലി
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2018 വര്‍ഷത്തേക്കുള്ള കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സാമിന് (SSC CGL 2018) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും ചലാന്‍ അടയ്ക്കാനുമുള്ള അവസാന തിയതി ജൂണ്‍ 4.
മെയ് 5 മുതല്‍ എസ് എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
ഡിഗ്രിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നതപോസ്റ്റ് ആണ് നിങ്ങളെ കാത്തിരിക്കുന്നത്. നമ്മള്‍ പലരും പി എസ് സി നടത്തുന്ന പരീക്ഷകള്‍ എഴുതാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്നുകേള്‍ക്കുമ്പോള്‍ വലിയ സംഭവം ആണെന്ന് കരുതി ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പി എസ് സി പോലെ തന്നെയാണ് എസ് എസ് സിയും. ഇത്തവണ 15,000 ല്‍ അധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.. 2017 ല്‍ CGL പരീക്ഷ എഴുതാന്‍ വളരെ കുറച്ച് മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്.
SSC CGL 2018 ന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍
* ഇന്‍കം ടാക്‌സ് ഓഫീസര്‍, കസ്റ്റംസ് ഓഫീസര്‍, CBI ഇന്‍സ്‌പെക്ടര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) ഇന്‍സ്‌പെക്ടര്‍, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകള്‍ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക.
* തെരഞ്ഞെടുക്കപ്പെട്ടാല്‍ തുടക്കം തന്നെ 57,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സര്‍ക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കുന്നു)
* രണ്ടു ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. ഇന്റര്‍വ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്, കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍.
* ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ആണ് യോഗ്യത, ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
* അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും SSC വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.. https://ssccgl.net.in/
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നിങ്ങള്‍ അപേക്ഷിക്കുക, സുഹൃത്തുക്കളെയും അറിയിക്കുക
Kerala, Job, Kingstar Eriyapady, india, Kasargod, Vacancy,
Comments
Post a Comment