കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

എരിയപ്പാടി: (www.kasargodvartha.com 05.01.2019) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് എരിയപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടന്നത്. പ്രൗഡഗംഭീരമായ സദസ്സിലേക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മനുഷ്യവലയം തീര്‍ത്ത് ആനയിച്ചു.

ഏതൊരു സദുദ്യമത്തിനിറങ്ങുമ്പോഴും ആക്ഷേപങ്ങളും പാരവെപ്പുകളും സ്വാഭാവികമാണെന്നും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഇതിനേക്കാള്‍ ഭംഗിയായി പരിപാടി നടത്താന്‍ കിംഗ്സ്റ്റാറിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.



ലോകത്ത് പെണ്ണിന് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാം. മറ്റു പല മതങ്ങളിലും സ്ത്രീകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ പല മതങ്ങളിലുമുണ്ട്. ഇസ്ലാം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് അവരുടെ പരിശുദ്ധിയും പ്രൗഡിയും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് പര്‍ദ്ദ ധരിക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.

മൂന്ന് ദമ്പതികള്‍ക്കാണ് കിംഗ് കാനോത്ത് മംഗല്യഭാഗ്യമൊരുക്കിയത്. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും നികാഹിന് കാര്‍മികത്വം വഹിച്ചു.

മൂന്ന് ദമ്പതികള്‍ക്കാണ് കിംഗ് കാനോത്ത് മംഗല്യഭാഗ്യമൊരുക്കിയത്. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും നികാഹിന് കാര്‍മികത്വം വഹിച്ചു. സ്വര്‍ണം, വസ്ത്രം, വിവാഹദിവസത്തെ ഭക്ഷണം തുടങ്ങി പരിപൂര്‍ണ ചെലവുകള്‍ ക്ലബ്ബ് തന്നെയാണ് വഹിച്ചത്. കൂടാതെ വീടുവെക്കാനുള്ള സ്ഥലവും ക്ലബ്ബ് നല്‍കുന്നു.






Keywords: King Kanoth inaugurated by Kanthapuram AP Aboobacker Musliyar , Kingstar Arts & Sports Club Eriyapady

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്