Posts

ജില്ലയിലെ ക്ലബ്ബുകളുടെ ശ്രദ്ധയ്ക്ക്; പരിപാടികള്‍ നടത്തുമ്പോള്‍ പോലീസിനെ അറിയിക്കണം; അല്ലാത്ത പക്ഷം സംഘാടകര്‍ക്കെതിരെ ശക്തമായ നടപടി, പരിപാടി നടത്തുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍

Image
കാസര്‍കോട്: (www.kingstareriyapady.com 18-11-2017) ജില്ലയില്‍ കലാ കായിക മത്സരങ്ങള്‍ നടത്തുന്നതിന് രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മുതലുണ്ടായ പ്രാദേശിക കലാ കായിക മേളകളില്‍ ചില അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വര്‍ഷം വിവിധ ക്ലബുകളുടെയും മറ്റ് സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ കലാ - കായിക മേളകള്‍ ആരംഭിക്കുന്നതിന്റെ സമയമാണ്. അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി മുന്‍ കരുതല്‍ നടപടിയായാണ് ഈ നീക്കം. ഏതെങ്കിലും ക്ലബ്ബുകളോ സംഘടനകളോ മറ്റുള്ളവരോ കലാ - കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മുന്‍ കൂട്ടി പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കേണ്ടതും പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബന്ധപെട്ട സബ് ഡിവിഷന്‍ ഡി വൈ എസ് പി യില്‍ നിന്നും രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത് എല്ലാ സംഘാടകരും കര്‍ശനമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റുന്ന പക്ഷം സംഘാടകര്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ട് അവരുടെ മേല്‍ നി...

ജില്ലാ ക്രിക്കറ്റ് ലീഗ്: ലേസിയത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗസ്റ്റാറിന് മിന്നും ജയം

Image
വിദ്യാനഗര്‍: (www.kingstareriyapady.com) തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ലേസിയത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ്റ്റാര്‍ എരിയപ്പാടിക്ക് മിന്നുംജയം. ആദ്യം ബാറ്റ് ചെയ്ത ലേസിയത്ത് 124 ല്‍ എല്ലാവരും പുറത്തായി. കിംഗ്സ്റ്റാറിന് വേണ്ടി ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് എടുത്തു. പാച്ചു നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റും റിയാസ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരുവിക്കറ്റും നിഷാം മൂന്ന് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ്റ്റാര്‍ എരിയപ്പാടി സൈപ്പു (41), ഖാലിദ് (25), ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എ (25) എന്നിവരുടെ മികവില്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സിദ്ദീഖ് വൈ എ ആണ് കളിയിലെ താരം. Keywords:  Kerala, Cricket, Winners, Kasargod, Sports, Kingstar Eriyapady, Dist. Cricket League: Kingstar Eriyapady beats Lesiyath 

എരിയപ്പാടി - ആലംപാടി റോഡ് വികസനം: പി കരുണാകരന്‍ എംപി സ്ഥലം സന്ദര്‍ശിച്ച് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കി

Image
ആലംപാടി: (www.kingstareriyapady.blogspot.in) വീതി കൂട്ടി പുനര്‍നിര്‍മാണം നടക്കുന്ന എരിയപ്പാടി - ആലംപാടി റോഡ് പി കരുണാകരന്‍ എംപി സന്ദര്‍ശിച്ചു. റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാമെന്ന് എം പി ഉറപ്പുനല്‍കി. നാട്ടുകാരുടെ പരിശ്രമത്തില്‍ ജോലി പുരോഗമിക്കുന്ന റോഡ് എംപി നോക്കിക്കണ്ടു. മുബാറക് അബ്ബാസ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, റോഡ് വികസന സമിതി ചെയര്‍മാന്‍ ടി കെ മഹ് മൂദ് ഹാജി, ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. Keywords:  Kingstar Eriyapady, Club, Alampady, MP visits Eriyapady-Alampady road

2017-18 വര്‍ഷത്തെ ഒബിസി പ്രീ - മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു, ആര്‍ക്കൊക്കെ? എങ്ങനെ അപേക്ഷിക്കാം?

Image
(www.kingstareriyapady.blogspot.in) 50% കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ഒബിസി പ്രീ - മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നോക്ക സമുദായങ്ങളില്‍ (ഒബിസി) ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തില്‍ ആകെ 2 പേര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44,500/- രൂപയില്‍ അധികരിക്കരുത്. മുന്‍ വര്‍ഷത്തെ വാര്‍ഷികപ്പരീക്ഷയില്‍ 50% ല്‍ കുറയാത്ത സ്‌കോര്‍/ഗ്രേഡ് കരസ്ഥമാക്കിയിരിക്കണം. (ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.scholarship.itschool.gov.in/ സന്ദര്‍ശിക്കുക നിര്‍ദേശങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക Keywords:  Scholarship, Cyber wing, Club, Kingstar Eriyapady, Pre-Metric Scholarship, Students, ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി ചികിത്സാ ധനസഹായം കൈമാറി

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയിലെ നിര്‍ധന വ്യക്തിയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കി. കിംഗ്സ്റ്റാര്‍ ചികിത്സാധനസഹായ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക കൈമാറിയത്. 27 ന് വെള്ളിയാഴ്ച ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ കിംഗ്‌സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് തുക കൈമാറി. Keywords:  Charity, Kingstar Eriyapady, Financial Assistance, Club, Kingstar Arts & Sports Club, Fund raising, Eriyapady.

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

Image
എരിയപ്പാടി:  (www.k ingstareriyappady.blogspot.in)  കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിക്ക് കാസര്‍കോട് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക്  യോഗ്യത ലഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നവംബര്‍ 4 ന് 8.30 ന് ബാച്ചിലേഴ്‌സ് പുത്തൂരുമായിട്ടാണ് കിംഗ്സ്റ്റാറിന്റെ ആദ്യ മത്സരം. കിംഗസ്റ്റാര്‍ എരിയപ്പാടിയുടെ മറ്റു മത്സരങ്ങള്‍ Keywords:  Kingstar Eriyappady qualified to D Division cricket league, Kerala, Sports, Cricket, 

സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മത്സരത്തിന് 21ന് തുടക്കം; ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ പേര് നല്‍കണം

Image
നീലേശ്വരം:  (www.kingstareriyappady.blogspot.in)   സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മല്‍സരം 21നു പാലാവയലിലെ സെന്റ് ജോണ്‍സ് സ്‌കൂള്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങും. 25 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. 50, 100, 200, 400 വിഭാഗങ്ങളില്‍ ഫ്രീസ്‌റ്റൈല്‍, ബാക് സ്്‌ട്രോക്, ബട്ടര്‍ ഫ്‌ളൈ, ബ്രെസ്റ്റ് സ്‌ട്രോക് വിഭാഗങ്ങളില്‍ മല്‍സരങ്ങളുണ്ടാകും. 21 നു രാവിലെ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ഒളിംപ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, അര്‍ജുന അവാര്‍ഡ് ജേതാവ് വില്‍സന്‍ ചെറിയാന്‍ തുടങ്ങിയ ദേശീയതാരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. കാസറഗോഡ് ജില്ലയില്‍ നിന്നു പങ്കെടുക്കുന്നവര്‍ പേരു നല്‍കണമെന്നു ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ അറിയിച്ചു. ഫോണ്‍: 9496091159. മല്‍സര ഭാഗമായി 21 നു വൈകിട്ടു പൂളിനു സമീപം നീന്തല്‍ താരങ്ങള്‍ക്കു മാത്രമായി ഗെറ്റ് ടുഗതറും ഓള്‍ഡ് ഈസ് ഗോള്‍ഡ് കരോക്കെ ഗാനമേളയും നടത്തും. Keywords:  Kerala, Sports, Kasargod, Masters Aquatic Championship o...