ജില്ലയിലെ ക്ലബ്ബുകളുടെ ശ്രദ്ധയ്ക്ക്; പരിപാടികള്‍ നടത്തുമ്പോള്‍ പോലീസിനെ അറിയിക്കണം; അല്ലാത്ത പക്ഷം സംഘാടകര്‍ക്കെതിരെ ശക്തമായ നടപടി, പരിപാടി നടത്തുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍

കാസര്‍കോട്: (www.kingstareriyapady.com 18-11-2017) ജില്ലയില്‍ കലാ കായിക മത്സരങ്ങള്‍ നടത്തുന്നതിന് രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മുതലുണ്ടായ പ്രാദേശിക കലാ കായിക മേളകളില്‍ ചില അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഈ വര്‍ഷം വിവിധ ക്ലബുകളുടെയും മറ്റ് സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ കലാ - കായിക മേളകള്‍ ആരംഭിക്കുന്നതിന്റെ സമയമാണ്. അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി മുന്‍ കരുതല്‍ നടപടിയായാണ് ഈ നീക്കം. ഏതെങ്കിലും ക്ലബ്ബുകളോ സംഘടനകളോ മറ്റുള്ളവരോ കലാ - കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മുന്‍ കൂട്ടി പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കേണ്ടതും പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബന്ധപെട്ട സബ് ഡിവിഷന്‍ ഡി വൈ എസ് പി യില്‍ നിന്നും രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇത് എല്ലാ സംഘാടകരും കര്‍ശനമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റുന്ന പക്ഷം സംഘാടകര്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ട് അവരുടെ മേല്‍ നിയമ നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഡി വൈ എസ് പിമാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളും സമയ ക്രമവും പാലിക്കണമെന്നും പോലീസ് അറിയിച്ചു.


Keywords: Kerala, Kasargod, Club, Kingstar Eriyapady, Attention to the clubs; Are you organizing an event? You should be informed to police 

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്