സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മത്സരത്തിന് 21ന് തുടക്കം; ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ പേര് നല്‍കണം

നീലേശ്വരം: (www.kingstareriyappady.blogspot.in) സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മല്‍സരം 21നു പാലാവയലിലെ സെന്റ് ജോണ്‍സ് സ്‌കൂള്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങും. 25 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. 50, 100, 200, 400 വിഭാഗങ്ങളില്‍ ഫ്രീസ്‌റ്റൈല്‍, ബാക് സ്്‌ട്രോക്, ബട്ടര്‍ ഫ്‌ളൈ, ബ്രെസ്റ്റ് സ്‌ട്രോക് വിഭാഗങ്ങളില്‍ മല്‍സരങ്ങളുണ്ടാകും.

21 നു രാവിലെ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ഒളിംപ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, അര്‍ജുന അവാര്‍ഡ് ജേതാവ് വില്‍സന്‍ ചെറിയാന്‍ തുടങ്ങിയ ദേശീയതാരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും.

കാസറഗോഡ് ജില്ലയില്‍ നിന്നു പങ്കെടുക്കുന്നവര്‍ പേരു നല്‍കണമെന്നു ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ അറിയിച്ചു. ഫോണ്‍: 9496091159. മല്‍സര ഭാഗമായി 21 നു വൈകിട്ടു പൂളിനു സമീപം നീന്തല്‍ താരങ്ങള്‍ക്കു മാത്രമായി ഗെറ്റ് ടുഗതറും ഓള്‍ഡ് ഈസ് ഗോള്‍ഡ് കരോക്കെ ഗാനമേളയും നടത്തും.


Keywords: Kerala, Sports, Kasargod, Masters Aquatic Championship on 21st 

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്