Posts

എരിയപ്പാടിയുടെ നല്ല നാളേക്കായി നമുക്കൊരുമിച്ച് മുന്നേറാം

Image
ഇവിടെ ക്ലിക്ക് ചെയ്ത് കിംഗ്സ്റ്റാര്‍ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക (www.kingstareriyapady.blogspot.in) സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം.. രാഷ്ട്രീയ- സംഘടനാ വ്യത്യാസമില്ലാതെ. ചെങ്കള പഞ്ചായത്തിലെ പത്താം വാര്‍ഡായ ആലംപാടിയുടെ, എന്ത് കൊണ്ടും എടുത്തുകാട്ടാവുന്ന ഒരു പ്രദേശം.. വാര്‍ഡിന്റെ തലസ്ഥാനം എന്ന് തന്നെ പറയാം. വാര്‍ഡില്‍പെട്ട പ്രേദേശങ്ങളില്‍ ഏറ്റവും വേഗത്തില്‍ വികസിക്കേണ്ട ഒരു പ്രദേശം കൂടിയാണ് എരിയപ്പാടി. കാരണം അത്രക്കുണ്ട് ഈ നാടിന്റെ മഹത്വം. കൃഷിയിലായാലും കന്നുകാലി പരിപാലനത്തിലായാലും മറ്റു എന്തിലായാലും പഴയ കാല പെരുമ ഇന്നും നിലനിര്‍ത്തിപ്പോരുന്നവരാണ് എരിയപ്പാടിക്കാര്‍. ഒരു പക്ഷേ എല്ലാവരും ഒരുപോലെ മനസ് വെച്ചിരുന്നെങ്കില്‍ ചെങ്കള പഞ്ചായത്തില്‍ നമ്മുടെ വാര്‍ഡിന് വേറിട്ട സ്ഥാനം കൈവരിക്കാന്‍ എരിയപ്പാടിയുടെ കാര്‍ഷിക അഭിവൃദ്ധി തന്നെ മതിയായിരുന്നു. ഇനിയും ഒരുപാട് പറയാനുണ്ടെങ്കിലും ആലംപാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ഉള്ളിലായി സ്ഥിതി ചെയ്യുന്ന എരിയപ്പാടിയിലേക്ക് പക്ഷേ വാഹനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ കുറച്ചൊ...

കിംഗ്സ്റ്റാര്‍ ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍: ബഷീര്‍ പാടി (പ്രസി.), സിദ്ദീഖ് പള്ളീന്റടുക്കല്‍ (സെക്ര.), മമ്മിണി (ട്രഷ.)

Image
ദുബൈ: (www.kingstareriyapady.blogspot.in) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗള്‍ഫ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ബഷീര്‍ പാടി, ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ് പള്ളീന്റടുക്കല്‍, ട്രഷറര്‍ ആയി മമ്മിണി എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സിദ്ദീഖ് ബഹ്‌റൈന്‍, സത്താര്‍ അക്കര (വൈസ് പ്രസിഡന്റുമാര്‍), ഷരീഫ് ഇ എ, സുദര്‍ശനന്‍ (ജോ. സെക്രട്ടറിമാര്‍). ഉപദേശക സമിതി അംഗങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കും സെക്രട്ടറി നന്ദി അറിയിച്ചു. Keywords:  Gulf, Kingstar GCC, Club, Kingstar Eriyapady, Kingstar Eriyapady Gulf committee, Sideeque Pallintadukkal, Basheer Pady, Mammini.

യുവജന ക്ഷേമ ബോര്‍ഡും കിംഗ്സ്റ്റാര്‍ എരിയപ്പാടിയും 100 വൃക്ഷത്തൈകള്‍ നട്ടു

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ നടല്‍ ചടങ്ങില്‍ നൂറോളം വൃക്ഷത്തൈകള്‍ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥലങ്ങളിലായി നട്ടു. തൈകള്‍ നോക്കിപരിപാലിക്കാന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്ററും ക്ലബ്ബ് ട്രഷററുമായ മുഹമ്മദ്കുഞ്ഞി വൈ എ, ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എ, ഔഫ്, റാസി തുടങ്ങിയവരും മറ്റു പ്രവര്‍ത്തകരും സംബന്ധിച്ചു. Keywords:  Kerala, Kingstar Eriyapady, Environmental Day, Tree, Youth Welfare Board, Chengala, Club, 

കൈത്താങ്ങായി കിംഗ്സ്റ്റാര്‍ എരിയപ്പാടി; നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് ധനസഹായം നല്‍കി

Image
എരിയപ്പാടി: (16.05.2017 Tuesday) ആശ്രിതര്‍ക്ക് കൈത്താങ്ങായി വീണ്ടും കിംഗ്സ്റ്റാര്‍ എരിയപ്പാടി. നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തുക ജിസിസി വൈസ് പ്രസിഡന്റ് മഹ് മൂദ് മളിയില്‍, ജിസിസി അംഗം സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്ന് കിംഗ്സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ ബഷീര്‍ എ, മുഹമ്മദ്കുഞ്ഞി, റാസി, മണി, പാച്ചു തുടങ്ങിയവര്‍ സംബന്ധിച്ചു. ചാരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന, നാടിന്റെ സാംസ്‌കാരിക രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹം, വിദ്യാഭ്യാസം, വീട്, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. Kingstar Eriyapady, Kingstar GCC, Charity, Wedding, Financial Assistance, 

'കിംഗ് കാനോത്ത് 2018': കിംഗ്സ്റ്റാര്‍ എരിയപ്പാടി സമൂഹവിവാഹവും 20 ാം വാര്‍ഷികവും 2018 ല്‍

Image
കാസര്‍കോട്: (www.kingstareriyapady.blogspot.in) എരിയപ്പാടിയിലെ ജീനകാരുണ്യസാസ്‌കാരിക രംഗത്ത് നിസ്തുലമാര്‍ന്ന സേവനം കാഴ്ച വെച്ച് മുന്നേറുന്ന എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കിംഗ് കാനോത്ത്  2018' സമൂഹവിവാഹം 2018 ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിംഗ്‌സറ്റാര്‍ എരിയപ്പാടിയുടെ 20 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് സമൂഹവിവാഹം സംഘിപ്പിക്കുന്നത്. 1998 ല്‍ സ്ഥാപിതമായ ക്ലബ്ബ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളോളമായി ഗള്‍ഫിലേയും നാട്ടിലെും സുമനസുകളുടെ സഹായ സഹകരണത്തോടെ വിവാഹ ധനസഹാം, ഭവനനിര്‍മാണം, ചികിത്സാവിദ്യാഭ്യാസ ധനസഹായം തുടങ്ങി നിരവധി കാരുണ്യപദ്ധതികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കായികരംഗത്തും മികച്ച പ്രകടനമാണ് കബ്ബ് കാഴ്ച വെച്ചിട്ടുള്ളത്. അത്‌പോലെ ശ്രമാദാന പ്രവര്‍ത്തനങ്ങളിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നു. മികച്ച ശ്രമദാന പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ 'സ്വഛ് ഭാരത് പുരസ്‌കാരം' 2016 ല്‍ ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. വര്‍ഷന്തോറും ക...

വീടില്ലാത്തവര്‍ക്കും പണി പൂര്‍ത്തിയാക്കാത്തവര്‍ക്കും കേരള സര്‍ക്കാരിന്റെ 'ലൈഫ് മിഷന്‍' പദ്ധതിയില്‍ അപേക്ഷിക്കാം; എന്താണ് 'ലൈഫ് മിഷന്‍' പദ്ധതി, എങ്ങനെ അപേക്ഷിക്കണം, ആര്‍ക്കൊക്കെ ലഭിക്കും?

Image
(www.kingstareriyapady.blogspot.in) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗവാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്‍. സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു. ഈ പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം വീട് സ്വന്തമാക്കാം. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.  (www.kingstareriyapady.blogspot.in) പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ചുമതല കുടുംബശ്രീക്കാണ്. ഫെബ്രുവരി എ...

നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തുക ജിസിസി വൈസ് പ്രസിഡന്റ് മഹ് മൂദ് മളിയില്‍ കിംഗ്സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. ചാരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന, നാടിന്റെ സാംസ്‌കാരിക രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹം, വിദ്യാഭ്യാസം, വീട്, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. 1998 ല്‍ എരിയപ്പാടിയില്‍ സ്ഥാപിതമായ ക്ലബ്ബ് ഇപ്പോള്‍ 18 വര്‍ഷം പിന്നിടുകയാണ്. Keywords:  Kingstar Eriyapady, Kingstar GCC, Charity, Club, Financial Assistance, Eriyapady, Wedding, Kasargod,