എരിയപ്പാടിയുടെ നല്ല നാളേക്കായി നമുക്കൊരുമിച്ച് മുന്നേറാം

ഇവിടെ ക്ലിക്ക് ചെയ്ത് കിംഗ്സ്റ്റാര്‍ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക



(www.kingstareriyapady.blogspot.in) സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം.. രാഷ്ട്രീയ- സംഘടനാ വ്യത്യാസമില്ലാതെ. ചെങ്കള പഞ്ചായത്തിലെ പത്താം വാര്‍ഡായ ആലംപാടിയുടെ, എന്ത് കൊണ്ടും എടുത്തുകാട്ടാവുന്ന ഒരു പ്രദേശം.. വാര്‍ഡിന്റെ തലസ്ഥാനം എന്ന് തന്നെ പറയാം. വാര്‍ഡില്‍പെട്ട പ്രേദേശങ്ങളില്‍ ഏറ്റവും വേഗത്തില്‍ വികസിക്കേണ്ട ഒരു പ്രദേശം കൂടിയാണ് എരിയപ്പാടി. കാരണം അത്രക്കുണ്ട് ഈ നാടിന്റെ മഹത്വം.

കൃഷിയിലായാലും കന്നുകാലി പരിപാലനത്തിലായാലും മറ്റു എന്തിലായാലും പഴയ കാല പെരുമ ഇന്നും നിലനിര്‍ത്തിപ്പോരുന്നവരാണ് എരിയപ്പാടിക്കാര്‍. ഒരു പക്ഷേ എല്ലാവരും ഒരുപോലെ മനസ് വെച്ചിരുന്നെങ്കില്‍ ചെങ്കള പഞ്ചായത്തില്‍ നമ്മുടെ വാര്‍ഡിന് വേറിട്ട സ്ഥാനം കൈവരിക്കാന്‍ എരിയപ്പാടിയുടെ കാര്‍ഷിക അഭിവൃദ്ധി തന്നെ മതിയായിരുന്നു.

ഇനിയും ഒരുപാട് പറയാനുണ്ടെങ്കിലും ആലംപാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ഉള്ളിലായി സ്ഥിതി ചെയ്യുന്ന എരിയപ്പാടിയിലേക്ക് പക്ഷേ വാഹനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ കുറച്ചൊന്നുമല്ല പാട്. '8' മാത്രമല്ല, ഒരു പക്ഷേ 'ക്ഷ' വരെ വരക്കേണ്ടി വന്നേക്കാം. അത്രക്കും പരിതാപകരമാണ് പച്ചപുതച്ച് കിടക്കുന്ന എരിയപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥ. (www.kingstareriyapady.blogspot.in)


നിരവധി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന എരിയപ്പാടിയില്‍ നിത്യേന വാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് 95 ശതമാനം പേരും. പക്ഷേ റോഡിന് വീതിയില്ലാത്തതും നല്ല റോഡ് ഇല്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഏറ്റവും വലിയ പ്രശ്‌നം വീതിയില്ലാത്തത് തന്നെയായിരുന്നു. ഒരു വലിയ വാഹനം എരിയപ്പാടിയിലെത്തണമെങ്കില്‍ ചെര്‍ക്കള വഴി സഞ്ചരിക്കേണ്ട അവസ്ഥയാണ്. എരിയപ്പാടിയില്‍ നിന്നും ഒരു വലിയ വാഹനത്തിന് ഒരു കിലോ മീറ്റര്‍ മാത്രം അകലെയുള്ള ആലംപാടിയിലെത്താന്‍ സിറ്റിസന്‍ നഗര്‍ - നായന്മാര്‍മൂല വഴിയോ മറ്റോ 6 കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്.  (www.kingstareriyapady.blogspot.in)

അത്യാവശ്യമായ കല്യാണ ബസുകള്‍, ബോര്‍വെല്‍ വണ്ടികള്‍, മറ്റു ആവശ്യങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുന്ന വാഹനങ്ങള്‍ എല്ലാം വളരെയേറെ ബുദ്ധിമുട്ട് ആണ് എരിയപ്പാടിയിലെത്താന്‍ സഹിക്കേണ്ടിവരുന്നത്. ഇതിന് ഒരു മാറ്റം അത്യാവശ്യമാണ്. നമ്മള്‍ കഷ്ടപ്പെട്ട പോലെ നമ്മുടെ മക്കളും കഷ്ടപ്പെടട്ടെ എന്ന ചിന്താഗതി വെച്ചുപുലര്‍ത്തിയാല്‍ റോഡില്ലാത്ത എരിയപ്പാടിയില്‍ ആള്‍താമസം തന്നെ ഇല്ലാതാകും. അത് കൊണ്ട് നമുക്ക് ഒരുമിച്ച് മുന്നേറാം.


എരിയപ്പാടിയുടെ വികസനത്തിനായി ഇപ്പോള്‍ പലരും തങ്ങളുടെ സ്ഥലങ്ങള്‍ റോഡ് വീതി കൂട്ടാന്‍ വിട്ടുനല്‍കി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ്. ഇത്‌പോലെ എല്ലാവരും നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങണം. അത്‌പോലെ സ്ഥലം വിട്ടുനല്‍കുമ്പോള്‍ മതിലുകളും മറ്റും പൊളിക്കേണ്ടി വരുന്നവര്‍ക്ക് അത് നിര്‍മിച്ച് നല്‍കാനും നാട്ടിലെ നല്ലവരായ എല്ലാ ജനങ്ങളും സഹായിക്കണം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ നാട് വളരുകയുള്ളൂ. അതിനായി ജനപ്രതിനിധികളും രാഷ്ട്രീയ - സംഘടനാ നേതാക്കളും നാട്ടുകാരും എല്ലാം കൈകോര്‍ക്കാം..
#Let's move forward together for development of Eriyapady

Keywords: Kingstar Eriyapady, Eriyapady, Chengala, Development, Alampady, Kasargod, Road, Ward, #Let's move forward together for development of Eriyapady.


Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്