യുവജന ക്ഷേമ ബോര്‍ഡും കിംഗ്സ്റ്റാര്‍ എരിയപ്പാടിയും 100 വൃക്ഷത്തൈകള്‍ നട്ടു

എരിയപ്പാടി: (www.kingstareriyapady.blogspot.in) യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ നടല്‍ ചടങ്ങില്‍ നൂറോളം വൃക്ഷത്തൈകള്‍ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥലങ്ങളിലായി നട്ടു.

തൈകള്‍ നോക്കിപരിപാലിക്കാന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്ററും ക്ലബ്ബ് ട്രഷററുമായ മുഹമ്മദ്കുഞ്ഞി വൈ എ, ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എ, ഔഫ്, റാസി തുടങ്ങിയവരും മറ്റു പ്രവര്‍ത്തകരും സംബന്ധിച്ചു.

Kerala, Kingstar Eriyapady, Environmental Day, Tree, Youth Welfare Board, Chengala, Club,

Kerala, Kingstar Eriyapady, Environmental Day, Tree, Youth Welfare Board, Chengala, Club,


Keywords: Kerala, Kingstar Eriyapady, Environmental Day, Tree, Youth Welfare Board, Chengala, Club, 

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്