വീടില്ലാത്തവര്‍ക്കും പണി പൂര്‍ത്തിയാക്കാത്തവര്‍ക്കും കേരള സര്‍ക്കാരിന്റെ 'ലൈഫ് മിഷന്‍' പദ്ധതിയില്‍ അപേക്ഷിക്കാം; എന്താണ് 'ലൈഫ് മിഷന്‍' പദ്ധതി, എങ്ങനെ അപേക്ഷിക്കണം, ആര്‍ക്കൊക്കെ ലഭിക്കും?

(www.kingstareriyapady.blogspot.in) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗവാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്‍. സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു.

ഈ പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം വീട് സ്വന്തമാക്കാം. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. (www.kingstareriyapady.blogspot.in)



പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ചുമതല കുടുംബശ്രീക്കാണ്. ഫെബ്രുവരി എട്ട് മുതല്‍ 17 വരെ പദ്ധതി സംബന്ധമായ പ്രചാരണം നടത്തുകയും കുടുംബശ്രീക്കാര്‍ക്ക് ജില്ലാതല പരിശീലനം നല്‍കുകയും ചെയ്തു. 1തദ്ദേശ സ്വയംഭരണ സ്ഥാപനതല പരിശീലനവും നടന്നു.

ഫെബ്രുവരി 18,19 തിയതികളില്‍ സര്‍വേയും 28ന് ഡാറ്റാ എന്‍ട്രിയും പൂര്‍ത്തിയാക്കി മാര്‍ച്ച് നാലിന് ഗുണഭോക്താക്കളുടെ ആദ്യ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 13ന് കരട് ലിസ്റ്റിന്‍മേലുള്ള ആദ്യ അപ്പീലുകള്‍ സ്വീകരിച്ച് 20ന് അപ്പീലുകള്‍ പരിഹരിച്ച് രണ്ടാം കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാം കരട് ലിസ്റ്റില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 30 ആണ്. അപ്പീലുകള്‍ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഏപ്രില്‍ പത്തിന് പ്രസിദ്ധീകരിക്കും. (www.kingstareriyapady.blogspot.in)

1. എന്താണ് ലൈഫ് മിഷന്റെ ലക്ഷ്യം?

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിതഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.

2. ആര്‍ക്കൊക്കെയാണ് ലൈഫ് പദ്ധതിയുടെ സേവനം ലഭിക്കുക?

ഭൂമിയുള്ള ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ അല്ലെങ്കില്‍ വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍കാലിക ഭവനമുള്ളവര്‍, വീടില്ലാത്തവരും ഭൂമിയില്ലാത്തവരും എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ സേവനം ലഭിക്കുക. (www.kingstareriyapady.blogspot.in)

3. ആര്‍ക്കൊക്കെയാണ് മുന്‍ഗണനയുള്ളത്?

മാനസിക വെല്ലുവിളി നേരിടുന്നവര്‍ / അന്ധര്‍ / ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര / മാരക രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം / അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍, എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്?

4. ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്?

കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത - ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുന്നു. കൂടാതെ ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്. (www.kingstareriyapady.blogspot.in)

5. ഭൂരഹിതഭവനരഹിത കുടുംബങ്ങള്‍ മാത്രമാണോ ലൈഫ് മിഷന്റെ ഗുണഭോക്താക്കള്‍?

അല്ല. ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ എന്നിവരും ലൈഫ് മിഷന്റെ ഗുണഭോക്താക്കളാണ്.

6. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ വലിപ്പം എത്രയാണ്?

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ കുറഞ്ഞ തറ വിസ്തീര്‍ണ്ണം 350 ചതുരശ്ര അടിയും കൂടിയത് 600 ചതുരശ്ര അടിയും ആയിരിക്കുന്നതാണ്.

7. ആരാണ് സര്‍വ്വേ നടത്തുന്നത്?

പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തുന്നത്. ആദിവാസി മേഖലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇല്ലാത്തപക്ഷം എസ് ടി പ്രൊമോട്ടര്‍മാരെ നിയോഗിക്കുന്നതാണ്.

8. സര്‍വ്വേ വിവരങ്ങളുടെ വെരിഫിക്കേഷന്‍ നടത്തുന്നത് ആരാണ്?

സര്‍വ്വേയുടെ മേല്‍പരിശോധന ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും നഗരപ്രദേശങ്ങളില്‍ ജെ എച്ച് ഐമാരുമാണ് മേല്‍പരിശോധന നടത്തുന്നത്. (www.kingstareriyapady.blogspot.in)

9. സര്‍വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ വിവരം എവിടെ ലഭിക്കും?

സര്‍വ്വേ വിവരങ്ങള്‍ സര്‍ക്കാര്‍/ലൈഫ് മിഷന്‍/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിലും പകര്‍പ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ മിഷന്‍ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററുടെ ഓഫീസ്, കുടുംബശ്രീ സി ഡി എസ്സിന്റെ ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭിക്കും.

10. സര്‍വ്വേ നടത്തി പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി എവിടെ നല്‍കണം?

പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഉണ്ടായിരിക്കും.

11. സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഭൂരഹിത - ഭവനരഹിതരെ കൂട്ടിച്ചേര്‍ക്കാനുള്ള അധികാരം ആര്‍ക്കാണ്?

തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക്

12. മറ്റ് ഭവന നിര്‍മ്മാണ പദ്ധതികളുമായി ലൈഫ് മിഷനുള്ള വ്യത്യാസം എന്താണ്?

മറ്റ് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍, ഗുണഭോക്താക്കള്‍ സ്വന്തമായി ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ ഭാഗഭാക്കാകുന്നതിനും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ലൈഫ് മിഷന്‍'. (www.kingstareriyapady.blogspot.in)

13. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ അയല്‍ക്കൂട്ടത്തിന്റെ പങ്ക് എന്ത്?

സര്‍വ്വേയുടെ സൂചകങ്ങളായി ഉപയോഗിക്കുന്ന ലിസ്റ്റുകളില്‍ ഒന്നിലും ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്.

14. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് എന്ത്?

ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ ഏറ്റവും വലിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കൈവശമുള്ള വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയ പട്ടിക ലൈഫ് മിഷന് പരിശോധനക്കായി ലഭ്യമാക്കുക

ആവശ്യമായ കുടുംബശ്രീ ടീമിനെ സിഡിഎസ് പരിശോധനയ്ക്കായി സജ്ജമാക്കുന്നുവെന്ന് ഉറപ്പാക്കുക (www.kingstareriyapady.blogspot.in)

കുടുംബശ്രീ ടീം നിശ്ചിത ദിവസങ്ങളില്‍പരിശോധന നടത്തുന്നുവെന്നും പരിശോധന വസ്തുനിഷ്ഠമാണെന്നും ഉറപ്പു വരുത്തുക

മേല്‍പരിശോധനയ്ക്കായി 10% ഫോറങ്ങള്‍ റാന്‍ഡമായി തെരഞ്ഞെടുക്കുക

കുടുംബശ്രീ ടീം പരിശോധന നടത്തി ലഭ്യമാക്കുന്ന ഫാറങ്ങള്‍ മേല്‍പരിശോധനക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുക, ഫീല്‍ഡ് തല ഉദ്യോഗസ്ഥരെ മേല്‍പരിശോധനയ്ക്കായി ചുമതലപ്പെടുത്തുക

ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിശ്ചിത എണ്ണം ഫാറങ്ങള്‍ മേല്‍പരിശോധന നടത്തി എന്ന് ഉറപ്പു വരുത്തുക

മേല്‍പരിശോധന കഴിഞ്ഞ് ലഭിച്ച ഫോറങ്ങള്‍ ആവശ്യമാകുന്ന പക്ഷം, പുനപരിശോധനയ്ക്കായി കുടുംബശ്രീ ടീമിനെ തിരികെ ഏല്‍പ്പിക്കുക

പുനപരിശോധന ആവശ്യമില്ലാത്തപക്ഷം ഡാറ്റാ എന്‍ട്രിക്കായി കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ (ഡിഎംസി) ക്ക് കൈമാറുക

പരിശോധനയ്ക്കു ശേഷമുള്ള കരട് പട്ടിക ലഭ്യമാകുന്ന മുറക്ക് അപ്പീലിനുള്ള അവസരം ഉറപ്പു വരുത്തുക

ലഭിക്കുന്ന അപേക്ഷകള്‍, ഫീല്‍ഡ് തല ഉദ്യോഗസ്ഥനെ ഉപയോഗിച്ച്, സ്ഥലപരിശോധന നടത്തി, ആവശ്യമാകുന്ന പക്ഷം നേരില്‍ കേട്ട്, അപ്പീല്‍ തീര്‍പ്പാക്കുക

അര്‍ഹരായ ആരെങ്കിലും വിട്ടുപോയിട്ടുള്ള പക്ഷം, ആവശ്യമായ പരിശോധന നടത്തി, ആദ്യ ഘട്ട അപ്പീലില്‍ കൂട്ടിചേര്‍ക്കുക (www.kingstareriyapady.blogspot.in)

എന്നിവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകള്‍.

ലൈഫ് മിഷന്‍ - മുഖ്യമന്ത്രിയുടെ ഔദ്യോഗിക വൈബ്‌സൈറ്റ്


ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആധികാരികതയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ വെബ്‌സൈറ്റ്് സന്ദര്‍ശിക്കാവുന്നതാണ് 

(www.kingstareriyapady.blogspot.in)

Keywords: Kerala, Kingstar Eriyapady, Charity, House, LIFE Mission, Kasargod, Registration, Homeless Kerala, Kudumbashree, 

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്