Posts

Showing posts from October, 2017

2017-18 വര്‍ഷത്തെ ഒബിസി പ്രീ - മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു, ആര്‍ക്കൊക്കെ? എങ്ങനെ അപേക്ഷിക്കാം?

Image
(www.kingstareriyapady.blogspot.in) 50% കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ഒബിസി പ്രീ - മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നോക്ക സമുദായങ്ങളില്‍ (ഒബിസി) ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തില്‍ ആകെ 2 പേര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44,500/- രൂപയില്‍ അധികരിക്കരുത്. മുന്‍ വര്‍ഷത്തെ വാര്‍ഷികപ്പരീക്ഷയില്‍ 50% ല്‍ കുറയാത്ത സ്‌കോര്‍/ഗ്രേഡ് കരസ്ഥമാക്കിയിരിക്കണം. (ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.scholarship.itschool.gov.in/ സന്ദര്‍ശിക്കുക നിര്‍ദേശങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക Keywords:  Scholarship, Cyber wing, Club, Kingstar Eriyapady, Pre-Metric Scholarship, Students, ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി ചികിത്സാ ധനസഹായം കൈമാറി

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയിലെ നിര്‍ധന വ്യക്തിയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കി. കിംഗ്സ്റ്റാര്‍ ചികിത്സാധനസഹായ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക കൈമാറിയത്. 27 ന് വെള്ളിയാഴ്ച ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ കിംഗ്‌സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് തുക കൈമാറി. Keywords:  Charity, Kingstar Eriyapady, Financial Assistance, Club, Kingstar Arts & Sports Club, Fund raising, Eriyapady.

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

Image
എരിയപ്പാടി:  (www.k ingstareriyappady.blogspot.in)  കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിക്ക് കാസര്‍കോട് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക്  യോഗ്യത ലഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നവംബര്‍ 4 ന് 8.30 ന് ബാച്ചിലേഴ്‌സ് പുത്തൂരുമായിട്ടാണ് കിംഗ്സ്റ്റാറിന്റെ ആദ്യ മത്സരം. കിംഗസ്റ്റാര്‍ എരിയപ്പാടിയുടെ മറ്റു മത്സരങ്ങള്‍ Keywords:  Kingstar Eriyappady qualified to D Division cricket league, Kerala, Sports, Cricket, 

സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മത്സരത്തിന് 21ന് തുടക്കം; ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ പേര് നല്‍കണം

Image
നീലേശ്വരം:  (www.kingstareriyappady.blogspot.in)   സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ മല്‍സരം 21നു പാലാവയലിലെ സെന്റ് ജോണ്‍സ് സ്‌കൂള്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങും. 25 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. 50, 100, 200, 400 വിഭാഗങ്ങളില്‍ ഫ്രീസ്‌റ്റൈല്‍, ബാക് സ്്‌ട്രോക്, ബട്ടര്‍ ഫ്‌ളൈ, ബ്രെസ്റ്റ് സ്‌ട്രോക് വിഭാഗങ്ങളില്‍ മല്‍സരങ്ങളുണ്ടാകും. 21 നു രാവിലെ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ഒളിംപ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, അര്‍ജുന അവാര്‍ഡ് ജേതാവ് വില്‍സന്‍ ചെറിയാന്‍ തുടങ്ങിയ ദേശീയതാരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. കാസറഗോഡ് ജില്ലയില്‍ നിന്നു പങ്കെടുക്കുന്നവര്‍ പേരു നല്‍കണമെന്നു ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ അറിയിച്ചു. ഫോണ്‍: 9496091159. മല്‍സര ഭാഗമായി 21 നു വൈകിട്ടു പൂളിനു സമീപം നീന്തല്‍ താരങ്ങള്‍ക്കു മാത്രമായി ഗെറ്റ് ടുഗതറും ഓള്‍ഡ് ഈസ് ഗോള്‍ഡ് കരോക്കെ ഗാനമേളയും നടത്തും. Keywords:  Kerala, Sports, Kasargod, Masters Aquatic Championship o...

അണ്ടര്‍ 19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് അണ്ടര്‍ 19 കേരളാ ക്രിക്കറ്റ് ടീമില്‍

Image
കാസറഗോഡ്: (www.kingstareriyappady.blogspot.in) കാസറഗോഡ് അണ്ടര്‍ 19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയിലെ ഗുണ്ടൂരില്‍ വെച്ച് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഇന്റര്‍ സ്‌റ്റേറ്റ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളാ ടീമിലേക്കാണ് ദിവ്യ ഗണേഷ് തിരഞ്ഞെടുക്കപ്പെട്ടത്. ദിവ്യ ഗണേഷിനെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. Keywords:  Kerala, Cricket, Sports, Women Cricket, Kerala Team.

കിംഗ്‌സ്റ്റാര്‍ എരിയപ്പാടി 2017 - 18 വര്‍ഷത്തെ ഭാരവാഹികള്‍

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 201718 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീര്‍ എയും സെക്രട്ടറിയായി മുസ്ഥഫ ഇ എയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജാഫര്‍ ഖാസി ട്രഷറര്‍ ആയി. മറ്റു ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി വൈ എ, അബ്ദുര്‍ റഹ് മാന്‍ പാടി, ഖാദര്‍ വൈ എ (വൈസ് പ്രസിഡന്റുമാര്‍), അന്‍വര്‍, സാബിത്ത്, മുഖ്താര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). അംഗങ്ങള്‍: അസ്‌കര്‍ എസ് എ, താഹിര്‍ ഖാസി, ഫാഹിസ് ഖാസി, ജംഷീര്‍, മുനാസിര്‍ പാടി, ഷരീഫ്, അനസ് മളിയില്‍ കമാലുദ്ദീന്‍, സുഹൈല്‍ ഇ പി, ഖലീല്‍, സാജിദ്, അബു. ഒമ്പത് അംഗ കമ്മിറ്റിയെ കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഞായറാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായുള്ള എരിയപ്പാടി  ആലംപാടി റോഡ് വീതി കൂട്ടുന്നതിന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചു. ജിസിസി കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് പ്രവര്‍ത്തകരും സംബന്ധിച്ചു. Keywords:  Kingstar Committee, Club, Eriyapady, Kingstar Arts & Sports Club,  General body.