Posts

Showing posts from December, 2018

കിംഗ് കാനോത്ത് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച

Image
KING KANOTH അറിയിപ്പ് എരിയപ്പാടി: (www.kingstareriyapady.com) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കിംഗ് കാനോത്ത് സമൂഹവിവാഹത്തിന്റെ മുന്നോടിയായി വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുന്നു. 17.12.2018 തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രി 8.30 ന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ കിംഗ് കാനോത്തിന്റെ ഇതുവരെയുള്ള സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. Keywords:  Kingstar Eriyapady, king Kanoth, Charity, meeting, Convention, Eriyapady, Social Wedding, Notification, Information, Program Committee, King Kanoth convention on Monday night 

ഡി ഡിവിഷന്‍ ലീഗ് മാച്ച്: ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടിക്ക് തകര്‍പ്പന്‍ ജയം

Image
വിദ്യാനഗര്‍: കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ലീഗില്‍ ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടി. രണ്ട് വിക്കറ്റിനാണ് കിംഗ്സ്റ്റാറിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒലിവ് ബംബ്രാണ 21 ഓവറില്‍ എട്ട് വിക്കറ്റ് നഷടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ്്റ്റാര്‍ എരിയപ്പാടിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിസാമും (43) ഖലീലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പും വാലറ്റത്തില്‍ അസ്‌കര്‍ അലിയുടെയും മഷൂഖിന്റെയും പ്രകടനവുമാണ് വിജയത്തിലെത്തിച്ചത്. അസ്‌കര്‍ ഹാട്രിക് സിക്‌സറടക്കം ഒമ്പത് പന്തില്‍ 21 ഉം മഷൂഖ് അഞ്ച് പന്തില്‍ 13ഉം റണ്‍സ് നേടി. രണ്ട് വിക്കറ്റും എട്ട് പന്തുകളും ബാക്കിയിരിക്കെയായിരുന്നു ജയം. ഖലീല്‍ നാല് വിക്കറ്റുകളും 41 റണ്‍സും നേടി. Keywords:  Cricket, Sports, Winners, Kingstar Eriyapady, Kasargod, Kingstar Eriyapady beats Olive Bambrana, Kasargod Cricket Association < !- START disable copy paste -->