Posts

Showing posts from January, 2019

കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

Image
എരിയപ്പാടി: (www.kasargodvartha.com 05.01.2019) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് എരിയപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടന്നത്. പ്രൗഡഗംഭീരമായ സദസ്സിലേക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മനുഷ്യവലയം തീര്‍ത്ത് ആനയിച്ചു. ഏതൊരു സദുദ്യമത്തിനിറങ്ങുമ്പോഴും ആക്ഷേപങ്ങളും പാരവെപ്പുകളും സ്വാഭാവികമാണെന്നും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഇതിനേക്കാള്‍ ഭംഗിയായി പരിപാടി നടത്താന്‍ കിംഗ്സ്റ്റാറിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ലോകത്ത് പെണ്ണിന് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാം. മറ്റു പല മതങ്ങളിലും സ്ത്രീകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ പല മതങ്ങളിലുമുണ്ട്. ഇസ്ലാം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് അവരുടെ പരിശുദ്ധിയും പ്രൗഡിയും കാത്തു സൂക്ഷിക്കുന്നതിന് വേണ...